മലപ്പുറം (www.evisionnews.in): ബീഫ് കഴിച്ചതിന്റെ പേരില്‍ ഇഫ്‌ലുവില്‍ (ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി) പഠനം നിഷേധിക്കപ്പെട്ട ഗവേഷണ വിദ്യാര്‍ത്ഥിക്ക് ജെ.എന്‍.യുവില്‍ പ്രവേശനം. ബീഫ് കഴിച്ചതിന്റെ പേരില്‍ കേസുണ്ടെന്ന് പറഞ്ഞ് മലപ്പുറം കോഡൂര്‍ സ്വദേശി മുഹമ്മദ് ജലീസിന് സര്‍വകലാശാല അതികൃതര്‍ പഠനാനുമതി നിഷേധിക്കുകയായിരുന്നു.
തനിക്ക് പഠനാനുമതി നിഷേധിച്ച ഇഫ്‌ലു അധികൃതരോടുളള കോഡൂരുകാരന്‍ മുഹമ്മദ് ജലീസിന്റെ മധുര പ്രതികാരമാണിത്. ഇഫ്‌ലുവില്‍ എം.എ അറബിക്കിന് 84 ശതമാനം മാര്‍ക്ക് നേടിയ ജലീസ് എംഫിലിന് അപേക്ഷിച്ചപ്പോഴാണ് കേസുണ്ടെന്ന കാര്യം അധികൃതര്‍ അറിയിച്ചത്. ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവെല്ലില്‍ പങ്കെടുത്തെന്ന് കാണിച്ചാണ് ഇഫ്‌ലു അതികൃതര്‍ പഠനാനുമതി നിഷേധിച്ചത്. കാര്യമന്വേഷിച്ചപ്പോള്‍ ബീഫ് ഫെസ്റ്റിവെല്ലില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കെടുത്തതിന്റെ പേരില്‍ പോലീസ് കേസുണ്ടെന്നും ഇത്തരക്കാര്‍ക്ക് പ്രവേശനം നല്‍കാനാകില്ലെന്നുമായിരുന്നു മറുപടി.
Keywords: Kerala-news-beef-jnu-mphil-student-iflu-college
Post a Comment
0 Comments