കാസര്‍കോട് (www.evisionnews.in): സൗദി അറേബ്യയില്‍ തൊഴില്‍ രഹിതരായി കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നും ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ജോലി നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു.
അതിവേഗ റെയില്‍ പാത സാധ്യതാ പഠനത്തില്‍ നിന്ന് പോലും കാസര്‍ക്കോട് ജില്ലയെ ഒഴിവാക്കി ജില്ലയിലെ ജനങ്ങളെ അവഹേളിച്ച കേരള സര്‍ക്കാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസി ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ആഗസ്ത് അവസാന വാരത്തില്‍ നടത്താനും പ്രസ്തുത സമ്മേളനത്തില്‍ സെക്യൂരിറ്റി സ്‌കീം മിന്റെ ജില്ലാതല വിതരണോത്ഘാടനം നടത്താനും തീരുമാനിച്ചു.
ടി.എം. ശുഹൈബ്, എ.എം ഇബ്രാഹിം, ബി.എം.എ ഖാദര്‍, ഇസ്മായില്‍ കീയൂര്‍, കെ.എം അബ്ദുല്ല ഹാജി, എരോല്‍ മുഹമ്മദ് കുഞ്ഞി, കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി ഹാജി, ജാഫര്‍ എരിയാല്‍, മുഹമ്മദ് പട്ടാംഗ്, ഇബ്രാഹിം തട്ടാഞ്ചേരി , ഹസൈനാര്‍ കല്ലൂരാവി ,സലാം പാ ലക്കി , എന്‍.എ, മാഹിന്‍, ഹസ്സന്‍ നെക്കര, മളിയില്‍ അബദുല്ല, മുഹമ്മദ് മസാഫി, എസ്.എം.ശാഫി ഹാജി, ശാഹുല്‍ ഹമീദ്, പി.പി അബദുള്‍ മജീദ് പ്രസംഗിച്ചു.
Post a Comment
0 Comments