കാസര്‍കോട് (www.evisionnews.in): സംസ്ഥാന സീനിയര്‍ പുരുഷ -വനിതാ സോഫ്റ്റ്ബോള്‍ ടൂര്‍ണമെന്റ് സപ്തംബര്‍ ഒമ്പത്, 10 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. 28ടീമുകള്‍ പങ്കെടുക്കും. പത്തിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പുരുഷ -വനിതാ ടീമുകളുടെ സെലക്ഷനും പരിശീലന ക്യാമ്പും അടുത്താഴ്ച ആരംഭിക്കും. നടത്തിപ്പിന് സോഫ്റ്റ്ബോള്‍ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് സി.എല്‍.ഹമീദ് ചെയര്‍മാനും ജനറല്‍ സെക്രട്ടറി ബല്ലാല്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറും ഡോ. എം.പി.ഷാഫി ഹാജി ഉപദേശകസമിതി ചെയര്‍മാനുമായി കമ്മിറ്റി രൂപവത്കരിച്ചു. വിഖില്‍ ദാസ്, സവിനേഷ്, രജിത്ത്, വൈശാഖ്, രഞ്ജിത്ത്, അര്‍ജുന്‍, ദിവ്യ, സി. പായല്‍ പ്രസംഗിച്ചു.
Keywords: Kasargod-news-soft-ball-tournament
Post a Comment
0 Comments