ലോസ് ഏഞ്ചല്‍സ് (www.evisionnews.in): ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ വീണ്ടും അമേരിക്കന്‍ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം താരത്തിനെ തടഞ്ഞത്. വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവത്തെ ഷാരൂഖ് ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സുരക്ഷാ പരിശോധനയെ താന്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ഇടക്കിടെ നേരിടുന്ന ഇത്തരം അനുഭവങ്ങള്‍ മടുപ്പുളവാക്കുന്നു എന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു.
നേരത്തെ ന്യൂയോര്‍ക്ക്, ന്യൂജഴ്സി വിമാനത്താവളങ്ങളില്‍ ഷാരൂഖ് ഖനെ സുരക്ഷാ പരിശോധനയുടെ പേരില്‍ തടഞ്ഞു വച്ചിരുന്നു. 2012ല്‍ യെല്‍ യൂണിവേഴ്സിറ്റിയില്‍ സന്ദര്‍ശനത്തിനെത്തിയ താരത്തെ രണ്ടു മണിക്കൂറോളമാണ് ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇന്ത്യന്‍ അംബാസഡറോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ് കംസ്റ്റംസും ബോര്‍ഡര്‍ പ്രോട്ടക്ഷനും സംഭവത്തില്‍ ക്ഷമാപണം അറിയിച്ച കത്ത് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ ജാഗ്രത ലിസ്റ്റില്‍ ഷാരൂഖ് ഖാന്റെ പേര് ഉള്‍പ്പെട്ടതിനാല്‍, 2009ല്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലും ഷാരൂഖ് ഖാനെ തടഞ്ഞിരുന്നു.
Post a Comment
0 Comments