നീലേശ്വരം (www.evisionnes.in): സ്വകാര്യ വ്യക്തികള്‍ കൈയേറിയ സ്‌കൂളിന്റെ സ്ഥലം റവന്യൂ അധികൃതരും നാട്ടുകാരും ചേര്‍ന്ന് തിരിച്ചുപിടിച്ചു. കടിഞ്ഞിമൂല ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിന്റെ സ്ഥലമാണ് കൈയേറി സ്വകാര്യ വ്യക്തികള്‍ മതില്‍ നിര്‍മിച്ചത്.
നാട്ടുകാരും സ്‌കൂള്‍ അധികൃതരും താലൂക്ക് സര്‍വേയര്‍ കെ.പി അജന്തകുമാറിന്റെ നേതൃത്വത്തില്‍ സ്‌കൂളിന്റെ നാലുഭാഗവും അളന്ന് കൈയേറ്റ സ്ഥലത്തിന് അതിര്‍ത്തി നിര്‍ണയിച്ചു. 85 സെന്റ് സ്ഥലമാണ് കൈയേറിയത്. സ്‌കൂളിന് മൊത്തം 4.38 ഏക്കര്‍ സ്ഥലമാണുള്ളത്. ശനിയാഴ്ച രാവിലെ തുടങ്ങിയ അതിര്‍ത്തി നിര്‍ണയ അളവ് ഉച്ചവരെ നീണ്ടു. ഇതില്‍ പടിഞ്ഞാറ് ഭാഗം കൈയേറിയ ക്ലബ്ബിന്റെ ഭാഗത്ത് നാട്ടുകാര്‍ അപ്പോള്‍തന്നെ മതില്‍ നിര്‍മിച്ചു.
താലൂക്ക് സര്‍വേയര്‍ കെ.പി. അജന്തകുമാര്‍, ചെയിന്‍ സര്‍വേയര്‍മാരായ പി. പ്രദീപ് കുമാര്‍, പി.ആര്‍. ശ്രീജിത്ത്, നഗരസഭാ ഓവര്‍സിയര്‍ വി. മോഹനന്‍, സീനിയര്‍ ക്ലര്‍ക്ക് ബി. ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് എ.കെ ദിനേശന്‍, എസ്.എം.സി ചെയര്‍മാന്‍ സി. സുനില്‍, നീലേശ്വരം വില്ലേജ് അസി. ഫീല്‍ഡ് ഓഫിസര്‍ കെ. രാജീവന്‍, നഗരസഭാ കൗണ്‍സിലര്‍ കെ. തങ്കമണി എന്നിവരുടെ നേതൃത്വത്തിലാണ് അതിര്‍ത്തി അളവ് നിര്‍ണയം നടന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നീലേശ്വരം പോലീസ് സ്ഥലത്തത്തെിയിരുന്നു.
Keywords: Kasaragod-nileshwer-school-land-revert
Post a Comment
0 Comments