മൊഗ്രാല്‍ പുത്തൂര്‍ : (www.evisionnews.in) പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ കൂടെ സമര്‍പ്പിക്കേണ്ട രേഖകളെ സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് മൂലം രക്ഷിതാക്കള്‍ ദുരിതത്തിലാക്കുന്നു. ഒന്നു മുതല്‍ പത്തു വരെയുള്ള കുട്ടികള്‍ക്കാണ് ആയിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിന് അപേക്ഷിക്കുമ്പോള്‍ ജാതി, വരുമാനം, താമസ സര്‍ട്ടിഫിക്കറ്റ്, വെരിഫിക്കാന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് പാസ് ബുക്ക്, നോഫീസ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
ഇതില്‍ ജാതി, വരുമാനം, താമസം എന്നീ സര്‍ട്ടിഫിക്കറ്റുകളിലാണ് വിവിധ സ്‌കൂള്‍ അധികൃതര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്. ഇതോടെ വിവിധ ഓഫീസുകളില്‍ കയറി ഇറങ്ങി ജോലി പോലും ഒഴിവാക്കേണ്ട അവസ്ഥയാണ്. പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ അപേക്ഷയോടൊപ്പം രക്ഷിതാക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദ കുന്നില്‍ പി.എച്ച് അബ്ബാസ് ഹാജി സ്മാരക അധികൃതരോട് പറഞ്ഞു.
രക്ഷിതാക്കളുടെ പ്രയാസം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്കായി കുന്നില്‍ പി.എച്ച് അബ്ബാസ് ഹാജി സ്മാരകത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിച്ചു. മാഹിന്‍ കുന്നില്‍, അംസു മേനത്ത്, ഹുസൈന്‍, സമീര്‍, ഇ.കെ സിദ്ദീഖ് നേതൃത്വം നല്‍കി.
Keywords: Kasaragod-news-scholarship
Post a Comment
0 Comments