തിരുവനന്തപുരം (www.evisionnews.in): നിയമസഭയിലും പാര്‍ലമെന്റിലും എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും എന്‍.ഡി.എയോടും സമദൂരം പാലിക്കുമെന്ന കെ.എം മാണിയുടെ പ്രഖ്യാപനം അനുചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.ഡി.എ നന്മ ചെയ്താല്‍ പിന്‍താങ്ങുമെന്നും പറയുന്നു. മാണി എന്‍.ഡി.എയിലും നന്മകാണുന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥം മതേതര വിരുദ്ധമാണ്. എന്‍.ഡി.എക്ക് നേതൃത്വം കൊടുക്കുന്നത് ബി.ജെ.പിയാണ്. അവര്‍ക്ക് നേതൃത്വം കൊടുക്കുന്നത് ആര്‍.എസ്.എസും. അവരാണ് ഗര്‍വാപ്പസി നടപ്പാക്കിയ സംഘപരിവാറിന്റെ തലപ്പത്തുള്ളത്. ഗര്‍വാപ്പസിയില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ക്രൈസ്തവവിഭാഗമാണ്.
ആര്‍.എസ്.എസില്‍ നന്മകാണാനാണ് മാണി തയാറാകുന്നതെങ്കില്‍ അത് കേരള കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് വഴിവെക്കുമെന്നും മുഖ്യമന്ത്രി ബുധനാഴ്ച തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് തൂണുള്ള കോണ്‍ഗ്രസിന്റെ ഒരു തൂണാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പോയതോടെ നഷ്ടമായത്. യു.ഡി.എഫ് ഇപ്പോള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. അതിന്റെ ദിനങ്ങളാണ് ഇനി വരാനുള്ളതെന്നും പിണറായി പ്രവചിച്ചു.
Post a Comment
0 Comments