അഹമ്മദാബാദ് (www.evisionnews.in): പട്ടേല്‍ പ്രക്ഷോഭത്തിന് പിന്നാലെ ദലിതരുടെ രോഷം തകര്‍ന്ന അണക്കെട്ട് പോലെ കുത്തിയൊലിച്ച് ഗുജറാത്തിനെ പിടിച്ചുലച്ചപ്പോള്‍ ഞെട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നാഗ്പൂരിലെ സംഘ്പരിവാര്‍ ആസ്ഥാനത്തെ ബുദ്ധികേന്ദ്രങ്ങളും കൂടുതലൊന്നും ആലോചിച്ചില്ല. മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിനെ ഉടനടിയങ്ങ് മാറ്റിക്കളഞ്ഞ് ഒരു കറകളഞ്ഞ ആര്‍എസ്എസ് സ്വയം സേവകനെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചു.
പട്ടേലന്മാരുടെയും ദലിതരുടെയും രോഷത്തില്‍ സംസ്ഥാന ഭരണം തന്നെ നഷ്ടമാകുമെന്ന് ആര്‍എസ്എസ് രഹസ്യ സര്‍വെ ഫലം പുറത്തുവന്ന ഉടനാണ് വിജയ് രുപാനിയെന്ന ആര്‍എസ്എസുകാരനെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ഇനി മൂന്നു ടേം അധികാരത്തിലിരുന്ന മോദി ഭരണത്തിന് ശേഷം ആ സര്‍ക്കാറിന്റെ പ്രതിഛായ ഇടിച്ചുകളഞ്ഞ ആനന്ദിയുടെ ഭരണത്തിലുണ്ടായ കറകളും പാടുകളും ഇല്ലാതാക്കാനാണ് വിജയ് രുപാനിക്കേല്‍പ്പിച്ച ദൗത്യം. ഈ ദൗത്യം നിറവേറ്റാന്‍ ഇനി കാക്കി നിക്കറുകാരനാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Keywords: Gujarath-news-vijaya-rss-vijay rupaani
Post a Comment
0 Comments