മഞ്ചേശ്വരം (www.evisionnews.in): അപകടം തുടര്‍ക്കഥയാകുന്ന വാണിജ്യ നികുതി ചെക്പോസ്റ്റിന് സമീപത്തെ ദേശീയപാത കുഴികുത്തി കുളമായി. ചെക്പോസ്റ്റിലെ പരിശോധന കഴിഞ്ഞ് വാഹനങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. മഴക്കാലമായതിനാല്‍ റോഡില്‍ രൂപപ്പെട്ട കുഴികളില്‍ ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് മൂലം ഇരുചക്രവാഹനങ്ങളടക്കം കുഴിയില്‍ വീണ് അപകടത്തില്‍പെടുന്നു.
വാഹനപരിശോധനക്കായി ദേശീയപാതയുടെ അരികിലായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ പൊതുവെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ റോഡ് തകര്‍ന്നതോടെ കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ദിനേന മംഗളൂരുവിലെ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകളും സ്‌കൂള്‍ ബസുകളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ചെക്‌പോസ്റ്റുവഴി കടന്നുപോകുന്നത്. അല്ലെങ്കില്‍ തന്നെ പരിശോധനക്കായി ചരക്ക് ലോറികള്‍ റോഡരികില്‍ ഒരു നിയന്ത്രണവുമില്ലാതെ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമായിരിക്കുകയാണ്.
ഇപ്പോള്‍ റോഡ് കൂടി തകര്‍ന്നതോടെ ഗതാഗത ക്കുരുക്ക് ഇരട്ടിയിലധികമായിരിക്കുകയാണ്. ഭാരമേറിയ ചരക്കു ലോറികളും ടാങ്കറുകളും ഇടമുറിയാതെ കടന്നുപോകുന്നതാണ് റോഡിന്റെ ഈ രീതിയിലുള്ള ശോച്യാവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Keywords: Kasaragod-news-checkpost-national-highway
Post a Comment
0 Comments