Type Here to Get Search Results !

Bottom Ad

അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല: എരിയപ്പാടി-ആലംപാടി റോഡ് കിംഗ്സ്റ്റാര്‍ ക്ലബ്ബ് ഗതാഗത യോഗ്യമാക്കി


എരിയപ്പാടി (www.evisionnews.in): പൊട്ടിപ്പൊളിഞ്ഞ എരിയപ്പാടി -ആലംപാടി റോഡ് കിംഗ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഗതാഗത യോഗ്യമാക്കി. മഴ പെയ്താല്‍ കാല്‍നടയാത്ര പോലും പ്രയാസമാകുന്നവിധം ചെളിക്കുളമായി മാറിയ രണ്ട് കിലോമീറ്ററോളം വരുന്ന വീതി കുറഞ്ഞ റോഡാണ് ക്ലബ്ബ് പ്രവര്‍ത്തകരും ജോലിക്കാരും ചേര്‍ന്ന് കുഴികള്‍ നികത്തി ഗതാഗത യോഗ്യമാക്കിയത്.

350 ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന എരിയപ്പാടി, പാടി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നിത്യേന യാത്ര ചെയ്യേണ്ട ഈ റോഡ് കാല്‍നടയാത്രക്കാര്‍ക്ക് പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഓട്ടോ റിക്ഷകള്‍ സര്‍വീസ് നടത്താന്‍ പോലും മടിച്ചിരുന്ന റോഡാണ് ഇപ്പോള്‍ കിംഗ്സ്റ്റാര്‍ എരിയപ്പാടിയുടെ നേതൃത്വത്തില്‍ താല്‍ക്കാലികമായി ഗതാഗതത്തിന് യോഗ്യമാക്കി നല്‍കിയത്. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കാതായതോടെയാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍തന്നെ രംഗത്തിറങ്ങിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad