ന്യൂഡല്‍ഹി (www.evisionnews.in): റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത എല്ലാ ഇന്ത്യന്‍ അത്ലറ്റുകള്‍ക്കും ഒരു ലക്ഷത്തി പതിനായിരം രൂപ സമ്മാനമായി നല്‍കുമെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് സല്‍മാന്‍ ഖാന്‍ പ്രഖ്യാപനം നടത്തിയത്. 'ഒളിമ്പിക്സ് അത്ലറ്റുകള്‍ക്ക് പ്രോത്സാഹനസമ്മാനം എന്ന നിലയില്‍ ഓരോരുത്തര്‍ക്കും ഞാന്‍ ഒരുലക്ഷത്തി ആയിരം രൂപയുടെ ചെക്ക് നല്‍കും' സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാര്‍ കായികമേഖലയെ വളരെയധികം പിന്തുണയ്ക്കുന്നുണ്ടെന്നും കായികമേഖലയെ പരിപോഷിപ്പിക്കാന്‍ നമ്മളാല്‍ സാധിക്കുന്ന കാര്യങ്ങളും ചെയ്യേണ്ടതുണ്ടെന്നും സല്‍മാന്‍ അഭിപ്രായപ്പെട്ടു. റിയോ ഒളിമ്പിക്സിന്റെ നാലു ഗുഡ്വില്‍ അംബാസിഡര്‍മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എ.ആര്‍ റഹ്മാന്‍, അഭിനവ് ബിന്ദ്ര എന്നിവരാണ് മറ്റു അംബാസിഡര്‍മാര്‍. സല്‍മാന്‍ ഖാനെ ഒളിമ്പിക്സ് അംബാസിഡറായി നിയമിച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു. സല്‍മാന്‍ ഒളിമ്പിക്സിന് എന്തു സംഭാവനയാണ് നല്‍കിയതെന്നു ചോദ്യമുയരുകയും ചെയ്തിരുന്നു.
Post a Comment
0 Comments