കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി കേസില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജക്ക് മുന്നിലെത്തിക്കാതെ ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ചില വിരുതന്മാര്‍ ചേര്‍ന്ന് പൂഴ്ത്തിയ വിവരം പുറത്തുവന്നു. അന്വേഷണം നടത്തിയ ശേഷം ദിവസങ്ങളായിട്ടും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിയുടെ ഓഫീസില്‍ എത്തിയില്ലെന്നാണ് കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരം. പത്രക്കട്ടിങ്ങുകളും വകുപ്പിന്റെ ചുമതലയുള്ള സിപിഎം അടക്കമുള്ള പാര്‍ട്ടികളും നേരിട്ടും രേഖാമൂലവും നല്‍കിയ പരാതികളും പൂഴ്ത്തിയവയില്‍ പെടും.
എട്ടു മാസം മുമ്പ് കാസര്‍കോട് വിജിലന്‍സ് അനസ്തീസ്റ്റ് ഡോ വെങ്കിട ഗിരിക്കെതിരെ നടത്തിയ കൈക്കൂലി പരാതിയും അന്വേഷണ റിപ്പോര്‍ട്ടും ആരോഗ്യ വകുപ്പ് ഉന്നതര്‍ പൂഴ്ത്തിയതായി വിജിലന്‍സ് വെളിപ്പെടുത്തിയതിനിടയിലാണ് ആദിവാസി യുവതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പരാതിയും ഇതിന്മേല്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടും പൂഴ്ത്തികളഞ്ഞത്.
Keywords: Kasaragod-news-general-hospital-health-cpm
Post a Comment
0 Comments