Type Here to Get Search Results !

Bottom Ad

അതിവേഗ റെയില്‍പാത: കേരള -കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് നിവേദനം നല്‍കും

കാസര്‍കോട് (www.evisionnews.in): കണ്ണൂരില്‍ നിന്നും മംഗലാപുരം വരെ അതിവേഗറെയില്‍പ്പാത നീട്ടണമെന്നാവശ്യപ്പെട്ട് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന അതിവേഗ റെയില്‍പാത ആക്ഷന്‍ കമ്മിറ്റി നേതൃതല യോഗം തീരുമാനിച്ചു.

പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മംഗലാപുരത്ത് ആക്ഷന്‍കമ്മിറ്റി രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. മംഗലാപുരത്തെ ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന ഭാരവാഹികള്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവരെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നേരിട്ട് ബന്ധപ്പെടും. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് അതിവേഗ റെയില്‍പാത സംബന്ധിച്ച വിപുലമായ സംവാദം സംഘടിപ്പിക്കും. സംവാദത്തില്‍ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍ പങ്കെടുപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജി.ബി വത്സന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി, പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ്, ഫ്രാക് പ്രസിഡണ്ട് എം.കെ രാധാകൃഷ്ണന്‍, ആര്‍. പ്രശാന്ത് കുമാര്‍, മാഹിന്‍ കേളോട്ട്, എം.ഒ വര്‍ഗീസ്, കെ.ബി.മുഹമ്മദ് കുഞ്ഞി, അശോകന്‍ കുണിയേരി, എ.പ്രഭാകരന്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍ വീനറായി എം.കെ രാധാകൃഷ്ണനെ യോഗം തെരഞ്ഞെടുത്തു.










Post a Comment

0 Comments

Top Post Ad

Below Post Ad