കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി മിന്നല്‍ പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു.
കൈക്കൂലി ചോദിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സാന്നിധ്യത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരെ ഉപരോധിച്ചു.
കഴിഞ്ഞ ദിവസമാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മധൂര്‍ ചേനക്കോട്ടെ സരസ്വതി എന്ന 26കാരിയായ ആദിവാസി യുവതിയോട് ശസ്ത്രക്രിയക്ക് 2000 രൂപ കൈക്കൂലി ചോദിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നാടിനെയാകെ നാണക്കേടിലാഴ്ത്തിയ വാര്‍ത്ത പുറത്തു വന്നത്. ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയതിനാല്‍ ചികിത്സ തേടിയെത്തിയതായിരുന്നു സരസ്വതി.
Keywords: Kasaragod-news-protest-govt-hospital-vartha
Post a Comment
0 Comments