Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് പി.എം ഹനീഫ സാഹിത്യ പുരസ്‌കാരം പി.വി ഷാജി കുമാറിന്


കാസര്‍കോട് (www.evisionnews): മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ രണ്ടാമത് പി.എം ഹനീഫ സാഹിത്യ പുരസ്‌കാരം 'ഉള്ളാള്‍' എന്ന പുസ്തക രചിതാവ് പി.വി ഷാജികുമാറിന് നല്‍കാന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. അസഹിഷ്ണതയും മതവൈര്യവും സൃഷ്ടിച്ച് രാജ്യത്തെയും സംസ്‌കാരത്തെയും വികലമാക്കുന്ന വര്‍ത്തമാനകാലത്ത് മാനവീകതയെ ഉണര്‍ത്താനും മതസൗഹൃദത്തെ അര്‍ത്ഥവത്തായി സമര്‍ത്ഥിക്കാനും നിദാനമാകുന്നതാണ് 'ഉള്ളാള്‍' എന്ന ഗ്രന്ഥമെന്ന് യോഗം വിലയിരുത്തി.

മാതൃഭൂമി കൊല്ലം യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഷാജി ജനം, വെള്ളരിപ്പാടം, കിടപ്പ് സമരം, കളിചെമ്പേടത്തിലേക്ക് ഒരു ഹാള്‍ ടിക്കറ്റ്, കന്യക ടാല്‍ക്കീസ് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരവും കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നീലേശ്വരം സ്വദേശിയാണ്. 

ആഗസ്ത് 19ന് കാസര്‍കോട് നടക്കുന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി.എസ് നജീബ്, സി.എല്‍ റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, പി.വി മുഹമ്മദ് അസ്ലം പ്രസംഗിച്ചു.


Keywords: Kasaragod-youth-league-shaji-kumar

Post a Comment

0 Comments

Top Post Ad

Below Post Ad