മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): സ്ലാബുകളടക്കം തകര്‍ന്നു വീഴുന്നതിനാല്‍ മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാകുന്നു. മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ ആതുരകേന്ദ്രമാണ് ഇവിടെയെത്തുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. നിത്യവും നിരവധി രോഗികള്‍ ചികിത്സക്കെത്തുന്ന പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയ കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തനം.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ സി.ടി അഹമ്മദലി എന്നിവരുടെ ശ്രമഫലമായി പ്രഭാകരന്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തി 70 ലക്ഷം രൂപയോളം ചെലവിലാണ് പി.എച്ച്.സിക്ക് പുതിയ കെട്ടിടം പണിതത്. എന്നാല്‍ ഈ കെട്ടിടം ബന്ധപ്പെട്ട വകുപ്പിന് കൈമാറാത്തത് മൂലം ഉദ്ഘാടനം നീളുകയാണ്.
പി.എച്ച്.സി.യുടെ പുതിയ കെട്ടിടം തുറന്നു കൊടുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീലിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കണ്ട് ആവശ്യപ്പെട്ടു. പി.എം. മുനീര്‍ ഹാജി, കെ.എ. അബ്ദുല്ലക്കുഞ്ഞി, കെ.ബി. കുഞ്ഞോമു, ഹമീദ് ബളളൂര്‍, മുജീബ് കമ്പാര്‍, എസ്.എച്ച് ഹമീദ്, സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, ഉസ്മാന്‍ കല്ലങ്കൈ, കരീം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Keyword: Kasaragod-news-mla-inaguration-phc
Post a Comment
0 Comments