പെരിയ (www.evisionnews.in): പെരിയ ടൗണില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ഭീതിയില്‍. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍വകലാശാലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയ ടൗണിലും പരിസര പ്രദേശങ്ങളിലും കൂട്ടമായെത്തുന്ന നായകളുടെ ആക്രമണത്തില്‍ നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി പരാതിയുണ്ട്. തെരുവുനായകളുടെ വിളയാട്ടം രൂക്ഷമാക്കുന്നതിനിടെയിലും ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നു വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Post a Comment
0 Comments