മേല്‍പറമ്പ് (www.evisionnews.in): വില്‍പ്പനക്കായി സൂക്ഷിച്ച 270 പാക്കറ്റ് പാന്‍മസാലകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വ്യാപാരിയെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് ബേക്കല്‍ എസ്.ഐ യു.പി വിപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കീഴൂര്‍ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്ന് പാന്‍പരാഗ്, മധു, ഹാന്‍സ് തുടങ്ങിയ 270 ഓളം പാക്കറ്റ് പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടിയത്.
മേല്‍പ്പറമ്പിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ്, നിരോധിത പാന്‍ ഉല്‍പ്പനങ്ങള്‍ വന്‍ തോതില്‍ വിപണം ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പരിശോധന നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേനെ കീഴൂര്‍ ഭാഗങ്ങളിലേക്ക് വന്‍ തോതില്‍ പാന്‍മസാലകള്‍ വില്‍പനക്ക് എത്തുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
Post a Comment
0 Comments