ഉദുമ (www.evisionnews.in): കപ്പല്‍ ജീവനക്കാരനായ ഉദുമ സ്വദേശിയെ പനാമ കടലില്‍ കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഉദുമ പടിഞ്ഞാര്‍ ജന്മ കടപ്പുറത്തെ നിഖിലി (21)നെയാണ് ജോലിക്കിടെ പനാമ കടലില്‍ കാണാതായത്. എം.വി ബോഷം ബ്രസല്‍സ് ടാങ്കര്‍ കപ്പലിലെ കാറ്ററിംഗ് ജീവനക്കാരനായിരുന്നു നിഖില്‍.
വ്യാഴാഴ്ച പുലര്‍ച്ചെ പനാമ സമയം 5.50ന് നിഖില്‍ ജോലിക്ക് കയറിയതായും പിന്നീട് കണ്ടില്ലെന്നുമാണ് സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച വിവരം. വിശ്രമ സമയം കഴിഞ്ഞ് വീണ്ടും ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് നിഖിലിന്റെ അടഞ്ഞു കിടക്കുന്ന കാബിന്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. മുംബൈ കേന്ദ്രീകരിച്ചുള്ള ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്റ് കമ്പനിയുടേതാണ് കപ്പല്‍.
ഗോവയിലെ ന്യൂസീയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജനുവരിയിലാണ് നിഖില്‍ ജോലിക്ക് കയറിയത്. അടുത്ത മാസം നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. പാലക്കുന്നിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന്‍ ഗോപിയുടെയും സുശീലയുടെയും മകനാണ്.
Keywords: Kasaragod-news-uduma-pana-missing
Post a Comment
0 Comments