കാസര്‍കോട് (www.evisionnews.in): ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്ന വിഷയത്തില്‍ ബലപ്രയോഗമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു. വിപണിവിലയുടെ ഇരട്ടി നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. പൊളിക്കുന്ന കെട്ടിടങ്ങള്‍ എത്ര പഴയതാണെങ്കിലും പുതിയ മതിപ്പുചെലവ് കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കുക. സ്ഥലം ഏറ്റെടുക്കാന്‍ നിയമപരമായ വഴിതേടുമെങ്കിലും ബലപ്രയോഗത്തിനില്ല. റോഡ് വികസനം ജില്ലയുടെ പൊതുവികസനത്തിന് ആക്കം കൂട്ടുന്നതാകയാല്‍ എതിര്‍പ്പ് നാമമാത്രമായിരിക്കും. കലക്ടറുടെ ചേമ്പറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കലക്ടര്‍.
കുടിയൊഴിപ്പിക്കുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കുന്ന നടപടി മാത്രമേ ചെയ്യേണ്ടതുള്ളു. വലിയ വികസനസാധ്യതകളാണ് ജില്ലക്കുള്ളത്. വന്‍കിട പദ്ധതികള്‍ക്ക് ഏറ്റെടുക്കാന്‍ പറ്റിയ ഭൂമിയുള്ള പ്രദേശമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിനും മുന്‍ഗണന നല്‍കും. വലിയ പദ്ധതിക്ക് ജില്ലയില്‍ നടത്തിപ്പ് ഏജന്‍സിയില്ലെന്നതാണ് പ്രധാന തടസം.
അതിര്‍ത്തി ജില്ലയായതിനാല്‍ മണല്‍ മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണ്. എന്തുവിലകൊടുത്തും അതിനെ തടയും. അതിവേഗ പാത പദ്ധതിയില്‍ ജില്ലയെ ഒഴിവാക്കിയത് സംബന്ധിച്ച് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനോട് നേരിട്ട് സംസാരിച്ചിരുന്നു. നയപരമായ തീരുമാനമാണ് ഇനിയുണ്ടാകേണ്ടത്. സീറോലാന്‍ഡ് പദ്ധതിയില്‍ താമസയോഗ്യമല്ലാത്ത സ്ഥലം വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ കലക്ടര്‍ക്ക് മാറ്റിനല്‍കാം. അടുത്ത 19നകം ഇത്തരം സ്ഥലം റവന്യു ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിക്കും. കെ.എ.സ്ടി.പി റോഡ് നിര്‍മാണത്തിലെ അപാകം അടുത്ത അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും. സിവില്‍സ്റ്റേഷനില്‍ പഞ്ചിങ് സംവിധാനം കര്‍ക്കശമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Keywords: Kasaragod-news-collector-kstp-national-hoghway
Post a Comment
0 Comments