കൊച്ചി (www.evisionnews.in): ഓണമാഘോഷിക്കാന്‍ ഇനി മണിക്കൂറുകളോളം ബീവറേജസില്‍ ക്യൂ നിന്ന് മദ്യം വാങ്ങേണ്ട. ഇതിന് ബദലായി കണ്‍സ്യൂമര്‍ഫെഡ് ഈ ഓണം മുതല്‍ ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കും. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബാണ് ഇക്കാര്യം അറിയിച്ചത്. മദ്യം വാങ്ങാനായി മണിക്കൂറുകളോളം വെയിലത്തും മഴയത്തും ക്യൂ നില്‍ക്കുന്നത് അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. 52 ഇനം മദ്യങ്ങളാകും ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈനിലൂടെ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments