തൃക്കരിപ്പൂര്‍ (www.evisionnews.in): ഒളവറ -ഉടുമ്പുന്തല -വെള്ളാപ്പ് റോഡിന്റെയും കണ്ണങ്കയി കൊവ്വപ്പുഴ പാലത്തിന്റെയും പ്രവൃത്തി അടുത്ത ആഴ്ച തുടങ്ങുന്നതിന് നടപടിയായി. ഏറെക്കാലത്തെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത റോഡ് വീതി കൂട്ടി റീടാറിംഗ് നടത്തുന്നതിനും ആവശ്യമായ ഇടങ്ങളില്‍ ഓവുചാലുകള്‍ നിര്‍മിക്കുന്നതിനും പാലം പുതുക്കിപ്പണിയുന്നതിനും പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം അഞ്ചരക്കോടി രൂപയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വികസനത്തിനായി അനുമതി നല്‍കിയത്.
നിയമസഭാ തെഞ്ഞെടുപ്പായതിനാല്‍ ടെണ്ടര്‍ നടപടി വൈകിയിരുന്നു. വാഹനഗതാഗതമുള്ള റോഡില്‍ പാലം പുതുക്കി പണിയുന്നതിനായി താല്‍ക്കാലിക തടയണ നിര്‍മിച്ച് സൗകര്യം ഒരുക്കും. നിലവിലുള്ള പൈപ്പ് ലൈനുകളും എച്ച്.ടി.എല്‍.ടി ലൈനുകളും ടെലിഫോണ്‍ കേബിളുകളും മാറ്റുന്നതിന് നടപടിയായി. പാലത്തിന്റെ പൈലിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തുടങ്ങുന്നതിന് പൊതുമരാമത്ത് പാലം വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ് ബാബു, അസി. എഞ്ചിനീയര്‍ അനില്‍ കുമാര്‍, ഓവര്‍സിയര്‍മാരായ ടി.വി സുനില്‍കുമാര്‍, പി.മധുസൂദനന്‍ എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം പാലം സൈറ്റ് സന്ദര്‍ശിച്ചിരുന്നു.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ ബാവ,വികസന സമിതി ജനറല്‍ സെക്രട്ടറി വി.ടി ശാഹുല്‍ ഹമീദ്,കെ.പി മുഹമ്മദ്, കെ.പി അബ്ദുള്‍ ലത്തീഫ്, എം.ബി കരുണന്‍, ഏ.ജി ബഷീര്‍, സി. ബാലന്‍ എന്നിവരും അധികൃതര്‍ക്കൊപ്പമുണ്ടായിരുന്നു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,മുന്‍ കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ എന്നിവരുടെ അശ്രാന്ത പരിശ്രമ ഫലമായാണ് റോഡിന്റെയും പാലത്തിന്റെയും പദ്ധതിക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നത്.
Post a Comment
0 Comments