കാസര്‍കോട് (www.evisionnews.in): പാല്‍ കാച്ചുന്നതിനിടെ മണ്ണെണ്ണ സ്റ്റൗവില്‍ നിന്നും ഉടുവസ്ത്രത്തിലേക്ക് തീപടര്‍ന്ന് പൊള്ളലേറ്റ യുവതി ചികിത്സക്കിടെ മരിച്ചു. ചൗക്കി മജലിലെ സാക്കിറിന്റെ മടിക്കേരി കുശാല്‍ നഗറിലെ ഭാര്യ ആയിഷ (28)യാണ് മരിച്ചത്. ആഗസ്ത് അഞ്ചിന് രാത്രി 11.30ന് മജലിലെ വാടക വീട്ടില്‍ വെച്ചാണ് സംഭവം. ഭര്‍ത്താവും മക്കളും ഉമ്മയും ഉറങ്ങാന്‍ കിടന്നിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വസീറിന്റെയും മൈമൂനയുടെയും മകളാണ് ആയിഷ. മക്കള്‍: അബ്ദുല്‍ റഷാദ് (എട്ട്), ഫാത്തിമത്ത് സയ (മൂന്ന്). സഹോദരങ്ങള്‍: മന്‍സൂര്‍, ഫൈറൂസ്.
Keywords: Kasaragod-news-stove-women-died
Post a Comment
0 Comments