ബദിയടുക്ക (www.evisionnews.in): മുസ്ലിംലീഗ് പ്രവര്‍ത്തകനും വ്യാപാരിയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നധ്യവുമായിരുന്ന മൂകംപാറ സ്വദേശി പാച്ചേനി മുഹമ്മദ് കുഞ്ഞി നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
മുസ്ലിംലീഗ് ശാഖ ജനറല്‍ സെക്രട്ടറി, മൂകംപാറ രിഫായി ജുമാമസ്ജിദ് പ്രസിഡണ്ട്, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രവര്‍ത്തസമിതിയംഗം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പെര്‍ഡാല ബദര്‍ ജമാഅത്ത് മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. എന്‍ഡോസള്‍ഫാന്‍, ബദിയടുക്ക -മുള്ളേരിയ റോഡ്, മെഡിക്കല്‍ കോളജ് സമരങ്ങളില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: സൈഫുദ്ദീന്‍, നിസാം, ഫാറൂഖ്, സിദ്ദീഖ്, സബീര്‍, റാഷിദ്. മരുമക്കള്‍: മന്‍ഷീന, ഫര്‍ഹാന.
മയ്യിത്ത് വ്യാഴാഴ്ച 11 മണിക്ക് പെരഡാല ബദര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും
മയ്യിത്ത് വ്യാഴാഴ്ച 11 മണിക്ക് പെരഡാല ബദര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും
Post a Comment
0 Comments