തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. തമലം സ്വദേശിയായ സുരേഷാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. നെയ്യാറ്റിന്‍കര വണ്ടന്നൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുരേഷിനെ കാറില്‍ ആയുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ബിനുമോന്റെ ബന്ധുക്കളായ നാലുപേരെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പൂജപ്പുരയില്‍ ബിനുമോന്‍ എന്ന ക്വട്ടേഷന്‍ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്. 2013 സെപ്തംബര്‍ അഞ്ചിനാണ് പൂജപ്പുര സ്വദേശി ബിനുമോന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിനുമോനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.
Keywords: Kerala-news-trivandram-murder-case
Post a Comment
0 Comments