കാസര്‍കോട് (www.evisionnews.in): ഈ വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും എം.എസ്.എഫ് ഒറ്റക്ക് യൂണിയന്‍ ഭരണം നേടി ചരിത്രം രചിച്ചു. ജി.എച്ച്.എസ്.എസ് പരപ്പ, തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പടന്ന എം.ആര്‍.വി.എച്ച്.എസ് സ്‌കൂള്‍, ജി.എച്ച്.എസ്.എസ് പെരുമ്പട്ട, കോട്ടപ്പുറം സി.എച്ച് സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയക്കൊടി പാറിച്ചു. കൈകോട്ടുകടവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മെട്ടമ്മല്‍ സി.എച്ച്. സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ എതിരില്ലാതെ തെരെഞ്ഞെടുത്തു.
പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 20ല്‍ 17ഉം എം.എസ്.എഫ് നേടി വന്‍ഭൂരിപക്ഷം നിലനിര്‍ത്തി. പരപ്പ സ്‌കൂളില്‍ എം.എസ്.എഫിന് ഒമ്പത് സീറ്റും കെ.എസ്.യുവിന് ആറു സീറ്റുമാണ് ലഭിച്ചത്. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് കുട്ടുകെട്ട് വെറും ഒമ്പത് സീറ്റില്‍ ഒതുങ്ങി. എ.ബി.വി.പി ഒരു സീറ്റില്‍ തൃപ്തിപ്പെടേണ്ടിവന്നു. ജി.എച്ച്.എസ്.എസ് കമ്പല്ലൂരില്‍ 18ല്‍ 11ഉം നേടി എം.എസ്.എഫ് യൂണിയന്‍ പിടിച്ചടക്കി.
കാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 31ല്‍ എം.എസ്.എഫ്. കെ.എസ്.യു സഖ്യം 20 സീറ്റ് എം.എസ്.എഫ് നേടി. സൗത്ത് തൃക്കരിപ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ എട്ടു സീറ്റിലും എം.എസ്.എഫ് ആറു സീറ്റിലും വിജയിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരു സീറ്റില്‍ ഒരു വോട്ടിനും ഒരു സീറ്റില്‍ നറുക്കെടുപ്പിലൂടെയുമാണ് എസ്.എഫ്.ഐയോട് പരാജയപ്പെട്ടത്. ഇവിടങ്ങളില്‍ വിജയത്തോടടുത്ത പരാജയമാണ് എം.എസ്.എഫ് നേരിട്ടത്.
വിജയിച്ച സ്ഥാനാര്‍ത്ഥികളെ ആനയിച്ചു വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. തൃക്കരിപ്പൂര്‍ ടൗണില്‍ നടന്ന പ്രകടനത്തിനു ജില്ലാ സെക്രട്ടറി ജാബിര്‍ തങ്കയം, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വി.പി.പി ഷുഹൈബ്, ജില്ലാ കമ്മിറ്റിയംഗം മര്‍സൂഖ് റഹ്മാന്‍, പഞ്ചായത്ത് പ്രസിഡണ്ട് അന്‍സാര്‍ കടവില്‍, സെക്രട്ടറി അക്ബര്‍ സാദത്ത്, മഷൂദ് തലിച്ചാലം, റമീസ് ഉദിനൂര്‍, സുന്‍സുന്‍ ബീരിച്ചേരി, ഫഹദ് തങ്കയം നേതൃത്വം നല്‍കി. നീലേശ്വരം ടൗണില്‍ നടന്ന പ്രകടനത്തിന് എം.എസ്.എഫ്. മുനിസിപ്പല്‍ സെക്രട്ടറി റസാഖ് കോട്ടപ്പുറം, അബ്ദുല്ല കോട്ടപ്പുറം, അഫ്‌സല്‍, റബീഹ്, ബാസിത്ത് എന്നിവരും പടന്നക്കടപ്പുറത്ത് നടന്ന പ്രകടനത്തിനു പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കെ. മുഹ്‌സിന്‍, ഹാഷിം, നിസാം, അല്‍ത്താഫ് എന്നിവരും നേതൃത്വം നല്‍കി. വിജയിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും അവരെ തെരഞ്ഞെടുത്തയച്ച വോട്ടര്‍മാരെയും എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
Post a Comment
0 Comments