കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ: ഐ.ടി.ഐക്ക് സ്വന്തമായൊരു സ്റ്റേജ് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. എം.എസ്.എഫ് ഗവ. ഐ.ടി.ഐ യൂണിറ്റ് കമ്മിറ്റിയും യൂണിയനും സംയുക്തമായി നല്‍കിയ നിവേദനത്തിന് മറുപടിയായാണ് എം.എല്‍.എ ഇക്കാര്യം അറിയിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ കലോത്സവം പോലെയുള്ള പരിപാടികള്‍ക്ക് ഇവന്റ് മാനേജ്മെന്റിനെയാണ് ഏല്‍പ്പിക്കാറാണ് പതിവ്. ഇതുമൂലം യൂണിയനും കോളജ് അധികൃതര്‍ക്കും ഭാരിച്ച ചെലവുകളാണ് ഉണ്ടാവാറ്. ഇതിന്റെ അടിസ്ഥാനത്തില്‍ എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയും യൂണിയനും എംഎല്‍എക്ക് നിവേദനം നല്‍കിയത്. എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡല പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, കാസര്‍കോട് ഗവ. ഐ.ടി.ഐ യൂണിയന്‍ ചെയര്‍മാന്‍ നുഅ്്മാന്‍ മുഹമ്മദ്, കബീര്‍, സുമേഷ് കുമാര്‍, റാഹിഫ്, മുന്‍ യൂണിയന്‍ ഭാരവാഹികളായ നാഫി മുഹമ്മദ് ,നൗഫല്‍ കുമ്പഡാജെ സംബന്ധിച്ചു.
Post a Comment
0 Comments