Type Here to Get Search Results !

Bottom Ad

തലചായ്ക്കാനൊരിടം പദ്ധതി' മൊഗ്രാല്‍ ദേശീയ വേദി യു.എ.ഇ കമ്മിറ്റി ആദ്യ ഗഡു കൈമാറി

മൊഗ്രാല്‍ (www.evisionnews.in): 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി ദേശീയ വേദിയുടെ മൊഗ്രാല്‍, യു.എ.ഇ കമ്മിറ്റികള്‍ സംയുക്തമായി മുഹമ്മദ് സലീമിന് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ നിര്‍മാണ ചെലവിലേക്കുള്ള യു.എ.ഇ കമ്മിറ്റിയുടെ ആദ്യ വിഹിതം ദേശീയ വേദി യു.എ.ഇ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹിദായത്തുള്ള, സി. മൊഗ്രാല്‍ ദേശീയ വേദി ഭാരവാഹികള്‍ക്ക് കൈമാറി. 

ദേശീയ വേദി ഓഫീസില്‍ നടന്ന ചടങ്ങ് യു.എ.ഇ കമ്മിറ്റി ജോ. സെക്രട്ടറി സൈഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് കമ്മിറ്റി അംഗം അബ്ദുള്ള സുലൈമാന്‍ മുഖ്യാതിഥിയായിരുന്നു. മൊഗ്രാല്‍ ദേശീയ വേദി പ്രസിഡണ്ട് ടി.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ടി.എം ശുഹൈബ്, അബൂബക്കര്‍ സ്പിക്ക്, സിദ്ദീഖ് റഹ്മാന്‍, ഡോ. ഇസ്മയില്‍, ഖാദര്‍ മൊഗ്രാല്‍, മുഹമ്മദ് അബ്‌കോ, നാസര്‍ മൊഗ്രാല്‍, ഖാദര്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, റിയാസ് മൊഗ്രാല്‍, കെ.കെ അഷ്‌റഫ്, മൊയ്തീന്‍ ദുബൈ, എം.പി.എ ഖാദര്‍, ഹാരിസ് ബാഗ്ദാദ്, ടി.എ ജലാല്‍, ഷരീഫ് ഗല്ലി, അബ്ദുല്‍ റഹ്മാന്‍ നാങ്കി, എം.എസ് മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ നാഫിഹ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ ബി.കെ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad