മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, പ്ലസ് വണ്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും കണ്ണൂര്‍ ബികോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സൗമ്യയെയും സ്‌കൂള്‍ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.ബി അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡണ്ട് മുഹമ്മദ് ബെള്ളൂര്‍, പ്രിന്‍സിപ്പല്‍ കെ ബാലകൃഷ്ണന്‍, പ്രഥമാധ്യാപകന്‍ കെ. അരവിന്ദ, ആര്‍. രഘു, മാഹിന്‍ കുന്നില്‍, വേണു ഗോപാലന്‍, മുരളീധരന്‍ പ്രസംഗിച്ചു.
Post a Comment
0 Comments