ന്യൂഡല്‍ഹി (www.evisionnews.in): ഗോരക്ഷകരുടെ അഴിഞ്ഞാട്ടവും ദളിതര്‍ക്ക് നേരെയുള്ള അക്രമവും മൂലം ഇന്ത്യയുടെ പ്രതിഛായ അന്താരാഷ്ട്രതലത്തില്‍ ഇടിയുന്ന വേളയില്‍ പുതിയ ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറക്കണമെന്നാണ് ബി.ജെ.പി നേതാക്കള്‍ക്ക് നരേന്ദ്ര മോദി നല്‍കിയ പുതിയ ഉപദേശം.
ഫോണിന്റെ ഉപയോഗം കുറയക്കുന്നതിലൂടെ ലാഭിക്കാന്‍ കഴിയുന്ന സമയം നല്ല കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിവാര അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. മിക്ക അംഗങ്ങളും തെരഞ്ഞെടുപ്പിന് ശേഷം വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളെ അടുത്തറിയാന്‍ മണ്ഡലത്തിലുടനീളം സഞ്ചരിക്കണമെന്നും മോദി നിര്‍ദേശിച്ചു. പാര്‍ലമെന്റ് സെഷനുകളില്‍ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Newdelhi-news-modi-mobile-phone-bjp
Post a Comment
0 Comments