കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മധൂര്‍ ചേനക്കോട്ടെ സരസ്വതി എന്ന 26കാരിയായ ദലിത് യുവതിയോട് ഡോക്ടര്‍മാര്‍ കൈക്കൂലി ചോദിച്ച സംഭവം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടു. മന്ത്രിക്ക് ലഭിച്ച യുവതിയുടെ പരാതിയിലാണ് ഉത്തരവ്. ഇതിന് പുറമെ ഉച്ചയോടെ ഡി.എം.ഒ നേരിട്ടെത്തി യുവതിയുടെ മൊഴിയെടുക്കും.
ബുധനാഴ്ചയാണ് സ്ത്രീസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചേനക്കോട്ടെ ചെനിയയുടെ ഭാര്യ സരസ്വതി യുവതി ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ആദ്യം ഗൈനക്കോളജിസ്റ്റിന്റെ പുലിക്കുന്നിലുള്ള ക്ലിനിക്കിലെത്തി യുവതി ഡോക്ടറെ കണ്ടിരുന്നു. അപ്പോള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നും ഉടന്‍ അഡ്മിറ്റ് ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ജാതി തെളിയിക്കുന്ന രേഖകളുമായി യുവതി ആശുപത്രിയിലെത്തിയത്.
എന്നാല്‍ അതിനിടയില്‍ ജാതി രേഖകള്‍ മാത്രം പോരെന്നും ശസ്ത്രക്രിയക്ക് രണ്ട് ഡോക്ടര്‍മാര്‍ക്കും ആയിരം രൂപ വീതം നല്‍കണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാനില്ലെന്ന് പറഞ്ഞതോടെ സരസ്വതിയെ അടുത്ത ആഴ്ച വന്നാല്‍ മതി എന്ന് പറഞ്ഞ് ഡിസ്ചാര്‍ജ്ജ് കുറിപ്പെഴുതി പറഞ്ഞയക്കുകയായിരുന്നു.
Post a Comment
0 Comments