പെരിയ (www.evisionnews.in): ബി.ആര്‍.ഡി.സിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു വെച്ച പദ്ധതിയായ പെരിയ മിനി എയര്‍ സ്ട്രിപ്പിന് പുതിയ പ്രോജക്ട് തയാറാക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി (സിയാല്‍)നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അടുത്തയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗം എയര്‍സ്ട്രിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നു ബി.ആര്‍.ഡി.സി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പദ്ധതിക്കായി പെരിയ വില്ലേജിലെ കനിംകുണ്ടില്‍ 28 ഏക്കറോളം റവന്യൂ ഭൂമി കണ്ടെത്തുകയും ചെയ്തു. 80.41 ഏക്കര്‍ ഭൂമിയാണ് എയര്‍സ്ട്രിപ്പിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായതോടെ പദ്ധതി ഉപേക്ഷിച്ചെന്നു കരുതിയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ പെരിയയിലെ മിനി എയര്‍ സ്ട്രിപ്പ് ഇടം പിടിച്ചതോടെയാണു തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേഗമേറിയത്. ഈ മാസം ആറിനു ശേഷം പദ്ധതിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരുമെന്നാണു സൂചന. തുടര്‍ നടപടികള്‍ വേഗത്തിലായാല്‍ പെരിയയുടെ മണ്ണില്‍ അധികം വൈകാതെ ചെറുവിമാനങ്ങള്‍ പറന്നിറങ്ങുമെന്നാണു കാസര്‍കോട്ടുകാരുടെ പ്രതീക്ഷ.
Post a Comment
0 Comments