മുന്നണി വിട്ട കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ യു.ഡി.എഫ് കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കേരള കോണ്‍ഗ്രസിന്റെ തീരുമാനം ശരിയോ തെറ്റോയെന്ന് പറയാനില്ല. അവര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തില്‍ ലീഗിന് വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണി വിട്ടയുടനെ കേരള കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ മുസ്ലിം ലീഗിന് താല്‍പര്യമില്ല. സമയം ആകുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kerala-news-mani-charcha-iuml-udf-kunhalikkutty
Post a Comment
0 Comments