ഹൈദരബാദ് (www.evisionnews.in): അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ നാല് പേര്‍ മാന്‍ഹോളില്‍ കുടുങ്ങി മരിച്ചു. വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത്. ഹൈദരബാദ് മെട്രോ വാട്ടര്‍ സപ്ലൈ ആന്റ് സീവേജ് ബോര്‍ഡിന് കീഴിലുള്ള കരാര്‍ ജീവനക്കാരാണ് മരിച്ചത്. ഐ.ടി കമ്പനികളുടെ ഹബ്ബായ മധാപൂരിലാണ് സംഭവം. മാന്‍ഹോളിലിറങ്ങി 20 അടി താഴ്ചയില്‍ ശുചീകരണം നടത്തുമ്പോള്‍ വാതകം ശ്വസിച്ച് രണ്ട് പേര്‍ തലചുറ്റിവീണു. ഇവരെ രക്ഷിക്കാന്‍ മാന്‍ഹോളിലേക്ക് ഇറങ്ങിയ മറ്റ് രണ്ട് പേരും അപകടത്തില്‍പെട്ടു.
രക്ഷാപ്രവര്‍ത്തനത്തിനായി 108 ആംബുലന്‍സിലെത്തിയ ജീവനക്കാരന് വാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാന്‍ഹോളിലിറങ്ങി ശീലമില്ലാത്തവരെ ജോലിക്ക് വിട്ട കരാറുകാരാണ് ഇതിന് ഉത്തരവാദികളെന്ന് മറ്റ് തൊഴിലാളികള്‍ ആരോപിച്ചു. മാന്‍ഹോളില്‍ ഇറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട അടിസ്ഥാന സുരക്ഷാ മുന്‍കരുതലൊന്നും സ്വീകരിക്കാതിരുന്നതാണ് നാല് ജീവനുകള്‍ നഷ്ടപ്പെടുത്തിയത്.
Post a Comment
0 Comments