Type Here to Get Search Results !

Bottom Ad

വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കിയ വ്യാപാരിയെ മഥുര പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി


മംഗളൂരു (www.evisionnews.in): വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കിയ വ്യാപാരിയെ രാജസ്ഥാന്‍, യു.പി. പോലീസ് സഹായത്തോടെ ഭരത്പൂരില്‍ നിന്ന് രക്ഷപ്പെടുത്തി. മംഗളൂരു സ്വദേശി റിച്ചാര്‍ഡ് മരിയന്‍ നസ്റത്തിനെയാണ് ഭരത്പൂര്‍, മഥുര പോലീസ് മേധാവികളുടെ സഹായത്തോടെ സുരക്ഷിതമായി മോചിപ്പിച്ചത്. 

ബി.ജെ.യില്‍ വ്യാപാരസ്ഥാപനം നടത്തുന്ന ബോജേല്‍ സ്വദേശി രാജസ്ഥാനിലെ ഭരത്പൂരില്‍ ഏതാനും ജനറേറ്ററുകള്‍ കുറഞ്ഞ വിലക്ക് വില്‍പനക്കുണ്ടെന്ന് പറഞ്ഞായിരുന്നു ഫോണ്‍ ചെയ്തത്. ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ചതാണ് താങ്കളുടെ ടെലിഫോണ്‍ നമ്പര്‍ എന്ന മുഖവുരയോടെയായിരുന്നു ഫോണ്‍ സംഭാഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണ്‍വഴി കൂടുതല്‍ ആശയവിനിമയം നടത്തുകയും വില്‍പനക്ക് വെച്ച ജനറേറ്ററുകളുടെ ഗുണനിലവാരം വിലയിരുത്തി കച്ചവടം ഉറപ്പിക്കാന്‍ കൂട്ടാളിയായ റിച്ചാര്‍ഡിനെ രാജസ്ഥാനിലേക്ക് അയക്കുകയുമായിരുന്നു.

ജാലായ് 30-ന് ഭരത്പൂരിലെത്തിയ റിച്ചാര്‍ഡിനെ ജനറേറ്റര്‍ കാണിക്കാനെന്ന വ്യാജേന അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ബന്ദിയാക്കുകയും വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ സിറ്റി പോലീസ് കമ്മീഷണര്‍ എം. ചന്ദ്രശേഖരയുടെ നേതൃത്വത്തില്‍ ഭരത്പൂരിലെത്തിയെങ്കിലും ഗുണ്ടാസംഘം മണിക്കൂറുകള്‍ക്കകം ഒളിസങ്കേതം രാജസ്ഥാനില്‍ നിന്ന് യു.പി.യിലേക്കും തിരികെ രാജസ്ഥാനിലേക്കും മാറ്റിക്കൊണ്ടിരുന്നു. ഒടുവില്‍ മഥുര ഐ.ജി. ദുര്‍ഗ ചരണ്‍ മിശ്രയുടെ സഹായത്തോടെ മംഗൂളൂരുവില്‍ നിന്നുള്ള പോലീസ് സംഘം റിച്ചാര്‍ഡിനെ മോചിപ്പിക്കുകയായിരുന്നു.


Keywords: Kasaragod-news-karnataka-marchant

Post a Comment

0 Comments

Top Post Ad

Below Post Ad