മംഗളൂരു (www.evisionnews.in): നഗരത്തില്‍ മോഷണം തൊഴിലാക്കിയ രണ്ട് തമിഴ് യുവതികള്‍ പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്നും പൊന്നും പണവുമായി 4.09 ലക്ഷത്തിന്റെ തൊണ്ടിമുതല്‍ കണ്ടെടുത്തു. മേട്ടുപാളയം സ്വദേശിനികളായ സെല്‍വി (24), അരയി (22) എന്നിവരാണ് സിറ്റി പോലീസിന്റെ പിടിയിലായത്.
സിറ്റി ബസിലെ യാത്രക്കാരിയായ മാലതിയുടെ കഴുത്തില്‍നിന്ന് പൊട്ടിച്ച 24ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയും മറ്റൊരു യാത്രക്കാരിയായ ലീലാവതിയുടെ ബാഗില്‍ നിന്ന് കവര്‍ന്ന 1.58 ലക്ഷം രൂപയും കണ്ടെടുത്ത മുതലില്‍പ്പെടും. കഴിഞ്ഞ ജൂലായ് 25, 29 തീയതികളിലായിരുന്നു കവര്‍ച്ച. യൂട്ടര്‍പെട്ടില്‍ നടന്നുപോവുകയായിരുന്ന ഗുണവതിയുടെ 40 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചതും ഇതേ വനിത മോഷ്ടാക്കളാണ്. ഈ മാസം ഒന്നിനായിരുന്നു ആ കവര്‍ച്ച. ആളുകള്‍ തിങ്ങിക്കൂടുന്ന പൊതുസ്ഥലങ്ങളിലും തിരക്കേറിയ ബസുകളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ ഓപ്പറേഷനെന്ന് പോലീസ് പറഞ്ഞു.
Keywords: Karnataka-news-manglore-arrest-theft
Post a Comment
0 Comments