Type Here to Get Search Results !

Bottom Ad

രണ്ടു ഡസനിലധികം പാസ്പോര്‍ട്ടുകളുമായി യുവാവ് പിടിയിലായ കേസ്: അന്വേഷണം ഊര്‍ജിതമാക്കി


മംഗളൂരു (www.evisionnews.in): രണ്ടു ഡസനിലധികം പാസ്പോര്‍ട്ടുകളുമായി തളിപ്പറമ്പ് സ്വദേശി മംഗളുരു വിമാനത്താവളത്തില്‍ പിടിയിലായ കേസിന്റെ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. തളിപ്പറമ്പിലെ പല്ലക്കല്‍ അബ്ദുല്ല (33)യാണ് കഴിഞ്ഞ ദിവസം ബജ്പെ വിമാനത്താവളത്തില്‍ പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്യുന്ന അബ്ദുല്ല അവധി കഴിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് അറസ്റ്റിലായത്. വിമാനത്താവളത്തില്‍ പരിശോധനക്കിടെ അബ്ദുല്ലയില്‍ നിന്ന് 26 പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തിരുന്നു. 

കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണവും വിതരണവും നടത്തുന്ന സംഘത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് കൂടുതല്‍ വിവരങ്ങളും വ്യാജ പാസ്‌പോര്‍ട്ട് ഉടമകളുടെ ഫോട്ടോകളും പുറത്തുവിട്ടതിന് പിന്നാലെയാണ് രണ്ടു ഡസനിലേറെ പാസ് പോര്‍ട്ടുകളുമായി തളിപ്പറമ്പ് സ്വദേശി പിടിയിലായത്. കാസര്‍കോട് ജില്ലയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ ദമ്പതികളടക്കമുള്ളവര്‍ കാണാതായതും ഇവര്‍ വിദേശത്തേക്ക് കടന്നതും വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ പാസ് പോര്‍ട്ട് വേട്ട ശക്തമാക്കിയിട്ടുണ്ട്. 

നിയമപ്രകാരം ഒന്നില്‍ കൂടുതല്‍ പാസ്പോര്‍ട്ട് കൈവശം വെക്കുന്നത് കുറ്റകരമാണ്. അബ്ദുല്ലയുടെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ടുകള്‍ എല്ലാം തന്നെ വ്യത്യസ്ത ആള്‍ക്കാരുടെ വിലാസത്തിലുള്ളതായിരുന്നു. കണ്ണൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്നയാളാണ് അബ്ദുല്ല. ഹജ്ജ് പാക്കേജിനു വേണ്ടിയുള്ളതാകാം പാസ്പോര്‍ട്ടുകളെന്നാണ് പോലീസിന്റെ നിഗമനം.


Keywords: Karnataka-news-fake-passport-case-investigation
Tags

Post a Comment

0 Comments

Top Post Ad

Below Post Ad