കാസര്‍കോട് (www.evisionnews.in): എഞ്ചിനിയറിംഗ് രംഗത്ത് ഏകീകൃത യൂണിവേഴ്‌സിറ്റി എന്ന ആശയത്തില്‍ നടപ്പിലാക്കിയ കെ.ടി.യു ഇതുവരെ വ്യക്തമായ ചിത്രം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പുനര്‍മൂല്യ നിര്‍ണയത്തിന്റെ കാര്യത്തിലും മറ്റും അവ്യക്തതകളാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴും വ്യക്തമായ ധാരണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്ന് എം.എസ്.എഫ് എല്‍.ബി.എസ് യൂണിറ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. റുബൈസ് അധ്യക്ഷത വഹിച്ചു. ഉസാം പള്ളങ്കോട്, ഖാദര്‍ ആലൂര്‍, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, അലി പ്രസംഗിച്ചു.
ഭാരവാഹികള്‍: എം.എ അഫ്താബ് (പ്രസി), ഷഫീറലി, അഫ്‌സല്‍, ഉനൈസ് മുബാറക്, ശമ്മാസ് (വൈസ്. പ്രസി), ഹാനിബ് (ജന. സെക്ര), ഷമീല്‍, സുല്‍ക്കിഫര്‍, എന്‍.എ ജാവിദ് (ജോ. സെക്ര), ജലീല്‍ (ട്രഷ).
Post a Comment
0 Comments