Type Here to Get Search Results !

Bottom Ad

എത്ര പറഞ്ഞിട്ടും വൈദ്യുതി ബില്‍ അടച്ചില്ല: പഞ്ചായത്ത് ജലനിധിയുടെ ഫ്യൂസ് ഊരി


പെരിയ (www.evisionnews.in): പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ താന്നിയടി കുടിവെള്ള പദ്ധതിയിലേക്കുള്ള വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. കുടിശ്ശിക അടക്കം മാസങ്ങളുടെ വൈദ്യുതി ബില്‍ തുക അടക്കാത്തതിനാലാണ് പദ്ധതിയുടെ ഭാഗമായുള്ള മോട്ടോര്‍ പ്പുരയുടെയും ശുദ്ധീകരണശാലയുടെയും കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. 

കഴിഞ്ഞ മാര്‍ച്ചിന് മുമ്പുള്ള ഒന്നരലക്ഷത്തിന്റെ കുടിശ്ശികയും ആഗസ്ത് മാസം വരെയുള്ള വൈദ്യുതി ബില്‍ തുകയുമാണ് വൈദ്യുതി വകുപ്പില്‍ ഒടുക്കാനുള്ളത്. ഒട്ടേറെ തവണ അധികൃതരെ ബന്ധപ്പെട്ടിട്ടും കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരിയതെന്നാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം.

എന്നാല്‍ കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരിയതോടെ കാഞ്ഞിരടുക്കം, താന്നിയടി, കമലപ്ലാവ്, ഇരിയ, കല്യോട്ട്, കുമ്പള എന്നീ പ്രദേശങ്ങളിലുള്ളവരുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണ് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന ജലനിധി പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി പൈപ്പിടല്‍ പ്രവൃത്തികള്‍ പോലും ഇതുവരെയായി പലയിടത്തും പൂര്‍ത്തിയായിട്ടില്ല. ഇതിനിടയില്‍ പൈപ്പിടല്‍ പൂര്‍ത്തിയായ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം തുടങ്ങിയിരുന്നു. ഇതാണ് വൈദ്യുതി ബന്ധം വിച്ഛദിക്കപ്പെട്ടതോടെ ഇല്ലാതായത്.

Keywords: Kasaragod-news-periya-electricity-kseb

Post a Comment

0 Comments

Top Post Ad

Below Post Ad