കാസര്‍കോട് (www.evisionnews.in) : തൃക്കരിപ്പൂര്‍ സ്വദേശികളടക്കം 21 മലയാളികളെ തീവ്രവാദ സംഘടനയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് പോലീസ് സംശയിക്കുന്ന ബീഹാര്‍ സ്വദേശിയായ യാസ്മിന്‍ മുഹമ്മദിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ള 17 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസ് അന്വേഷിക്കുന്ന ഹോസ്ദുര്‍ഗ്ഗ് ഡിവൈ എസ് പി സുനില്‍ബാബുവിന്റെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവായത്. കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് കനത്ത സുരക്ഷയിലാണ് യാസ്മിനെ കാസര്‍കോട് കോടതിയില്‍ എത്തിച്ചത്. മലയാളികളുടെ തിരോധാനകേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് കടക്കാനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാസ്മിനെ യും നാലുവയസുള്ള കുട്ടിയെയും കേരള പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഐ എസ് ബന്ധം തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകള്‍ ഇതിനകം തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരട്ട പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തവയില്‍പ്പെടുന്നു. കാണാതായ അബ്ദുള്‍ റഷീദിന്റെ ഭാര്യ ആയിഷയുടെ എ ടി എം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.കസ്റ്റഡിയില്‍ ലഭിച്ച യാസ്മിനെ കാസര്‍കോട് ജില്ലയിലെ ചില വീടുകളിലും നേരത്തെ അധ്യാപികയായി ജോലി നോക്കിയിരുന്ന സ്‌കൂളിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.
Keywords: Is-yasmin-police-kastadi
Post a Comment
0 Comments