കോഴിക്കോട്: (www.evisionnews.in) നാദാപുരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലാമിനെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ പാര്‍ട്ടി ശിക്ഷിച്ചുവെന്നും പാര്‍ട്ടി കോടതിയായി വര്‍ത്തിക്കുന്നുവെന്നും മജീദ് പറഞ്ഞു.
ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടാലും തങ്ങള്‍ വെറുതേ വിടില്ലെന്ന് സി.പി.എം നേതാക്കള്‍ പരസ്യമായ ഭീഷണി മുഴക്കിയിരുന്നുവെന്നും ലീഗ് ആരോപിച്ചിട്ടുണ്ട്. സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് യൂത്ത് ലീഗും ആരോപിക്കുന്നു. തൂണേരി ഷിബിന്‍ വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു മുഹമ്മദ് അസ്ലം. കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. മാറാട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്.
2015 ജനുവരി 22ന് രാത്രിയാണ് സി.പി.എം പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ടത്. മറ്റു ആറു പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷിബിന്റെ കൊലപാതകത്തെത്തുടര്‍ന്ന് നാദാപുരം പ്രദേശത്ത് വ്യാപകമായ രീതിയില്‍ അക്രമസംഭവങ്ങളും അരങ്ങേറിയിരുന്നു.
Post a Comment
0 Comments