മക്ക (www.evisionnews.in): ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലെത്തിയ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന് മക്ക കെ.എം.സി.സി ഊഷ്മളമായ സ്വീകരണം നല്‍കി. രാത്രി ഒരു മണിയോടെ വിശുദ്ധ നഗരിയിലെത്തിയ ഉത്തരേന്ത്യന്‍ ഹാജിമാര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്‍കിയാണ് മക്ക കെ.എം.സി.സി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കിലോമീറ്ററോളം യാത്ര ചെയ്ത് ക്ഷീണിച്ചെത്തിയ ഹാജിമാരെ അവരുടെ റൂമുകളിലെത്തിക്കാനും ലെഗേജുകളും മറ്റും ഇറക്കി അവരടെ റൂമുകളില്‍ എത്തിക്കാനും കെ.എം.സി.സി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി.
മക്ക കെ.എം.സി.സി ചെയര്‍മാന്‍ കുഞ്ഞിമാന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, സുലൈമാന്‍ മാളിയേക്കല്‍, സൈനുദ്ദീന്‍ പാലോളി, കെ.എം.സി.സി ഹജ്ജ് സെല്‍ ക്യാപ്റ്റന്‍ നാസര്‍ കിന്‍സാറ, മജീദ് കൊണ്ടോട്ടി, ഹാരിസ് പെരുവള്ളൂര്‍, ഹംസ മണ്ണാര്‍മല, ബഷീര്‍ മേലാറ്റൂര്‍, സൈബര്‍ വിംങ് നേതാക്കളായ ശുഐബ്, കബീര്‍ പന്തല്ലൂര്‍, സിദ്ദീഖ് പടിഞ്ഞാറ്റുമുറി, ഫൈസല്‍ പൂക്കോട്ടൂര്‍, ഇബ്രാഹിം വയനാട്, എം.എസ്.എഫ് നേതാവ് സല്‍സബീല്‍ കിന്‍സാറ നേതൃത്വം നല്‍കി.
Post a Comment
0 Comments