ഉഡുപ്പി (www.evisionnews.in): ടെമ്പോ വാനില്‍ പശുക്കളെ കടത്തുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകനെ ബജ്‌രംഗദളുകാര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നു. ഉഡുപ്പി ജില്ലയിലെ ശാന്തക്കട്ടയില്‍ കെഞ്ചൂര്‍ സ്‌കൂളിന് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അക്ഷയ് ദേവാഡിക (20)യെ അക്രമത്തില്‍ പരിക്കേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ 17 വി.എച്ച്.പി -ബജ്‌രംഗദള്‍ പ്രവര്‍ത്തകരെ ഹെബ്രി പോലീസ് അറസ്റ്റു ചെയ്തു. അരവിന്ദ് ഷൈരിഗാര്‍ എന്ന വി.എച്ച്.പി പ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള മുപ്പത്തഞ്ചോളം വരുന്ന സംഘമാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് യുവാവിനെ തല്ലിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments