കാഞ്ഞങ്ങാട് (www.evisionnews.in) : ഹൊസ്ദുര്‍ഗ് വില്ലേജിലെ അരയി വട്ടത്തോട്ടിലെ വീടിനു മുകളില്‍ മരം പൊട്ടി വീണ് അമ്മയും രണ്ട് കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എം. ജയന്റെയും സജിതയുടെയും മക്കളും അരയി ഗവ. യു. പി. സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായ ദേവദര്‍ശന, ദേവനന്ദ എന്നീ കുട്ടികള്‍ സ്‌കൂളിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം. വീട്ടിനടുത്തുള്ള വലിയ പ്ലാവിന്റെ കൊമ്പ് വീടിനു മുകളില്‍ പൊട്ടി വീഴുകയായിരുന്നു.
Keywords: tree-house-students-Escaped
Post a Comment
0 Comments