കാസര്‍കോട് (www.evisionnews.in): ജനമൈത്രി പോലീസിന്റെയും ഫ്രണ്ട്‌സ് ഓഫ് പോലീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കെ.ഡി.സി ലാബിന്റെ സഹകരണത്തോടെ രക്തഗ്രൂപ്പ് നിര്‍ണ്ണയവും രക്തദാനസേന രൂപീകരണവും ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കാസര്‍കോട് വ്യാപാര ഭവനില്‍ നടക്കും. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എസ്.പി ദാമോദരന്‍ അധ്യക്ഷത വഹിക്കും. എം.പി അസാദ്, സുകുമാരന്‍, രഞ്ജിത്ത് രവീന്ദ്രന്‍, കെ.പി.വി രാജീവന്‍, കെ.ഡി.സി.ലാബ് മാനേജിംഗ് ഡയറക്ടര്‍ അബൂയാസര്‍ സംബന്ധിക്കും. ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബികോം പരിക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സൗമ്യയെ ആദരിക്കും.
Post a Comment
0 Comments