കോഴിക്കോട് (www.evisionnews.in): നാദാപുരത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞു. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവയിലാണ് അക്രമികള്‍ സഞ്ചരിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വാഹന ഉടമയുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തു വിട്ടിട്ടില്ല. ഇയാള്‍ അക്രമിസംഘത്തിന് വാഹനം കൈമാറാനുണ്ടായ സാഹചര്യം പോലീസ് അന്വേഷിക്കുകയാണ്.
അതേസമയം, കൊലപാതകത്തിനു പിന്നിലുള്ളത് കണ്ണൂരിലെ ചൊക്ലിയില്‍ നിന്നുളളവരാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ആറംഗ സംഘമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ അഞ്ചു പേരാണ് കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഒരാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമാക്കി. ഡിവൈഎസ്പി കറുപ്പസ്വമിക്കാണ് അന്വേഷണ കേസിന്റെ അന്വേഷണ ചുമതല.
Keywords: Kozikkod-news-nadapuram-league-murder-case
Post a Comment
0 Comments