കണ്ണൂര്‍ (www.evisionnews.in) : എന്‍.സി.പി യുവനേതാവ് സ്ത്രീപീഡന സംഭവത്തില്‍ കുടുങ്ങിയത് നേതൃത്വത്തിന് തലവേദനയാകുന്നു.
നാഷണലിസ്റ്റ് യൂത്ത് കോ ണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി റഫീഖ് പാണപ്പുഴയ്‌ക്കെതിരെയാണ് പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
എന്‍.സി.പിയുടെ ദേശീയസമിതി അംഗം കൂടിയായ യുവാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് വിവാദത്തില്‍ നിന്ന് തലയൂരാനാണ് ഇപ്പോള്‍ ദേശീയ പാര്‍ട്ടി ശ്രമിച്ചുവരുന്നത്. യുവജന നേതാവിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
കുടുംബ പ്രശ്‌നം തീര്‍ക്കാനെന്ന പേരില്‍ കണ്ണൂരിലുള്ള പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ഒരു ലോഡ്ജ് മുറിയില്‍ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വഞ്ചനയ്ക്കും പീഡനത്തിനും എതിരെയാണ് പരാതി. കണ്ണൂര്‍ വനിതാ സി.ഐ കമലാക്ഷിയാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂരിലെ ലോഡ്ജിന് പുറമെ പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും യുവാവ് സ്ത്രീയുമായി കറങ്ങിനടന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പറയുന്ന ലോഡ്ജിലും പയ്യന്നൂരിലും കാഞ്ഞങ്ങാടും സി.ഐ തെളിവെടുപ്പ് നടത്തും.
ജുലായി 27നാണ് പോലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് അറിയുന്നത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ പേരിലാണ് യുവാവ് ലോഡ്ജില്‍ മുറിയെടുത്തതെന്നും പറയുന്നു. പൊതുവെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായ പാര്‍ട്ടിയുടെ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവനേതാവ് സ്ത്രീ പീഡന സംഭവത്തിലുള്‍പ്പെട്ടത് മുന്നണിക്കകത്തും ചര്‍ച്ചയായിട്ടുണ്ടെന്നാണ് അറിയുന്നത്.
Keywords: Ncp-youth-rape-case
Post a Comment
0 Comments