കാസര്‍കോട് (www.evisionnews.in): കഞ്ചാവുമായി കാസര്‍കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ ഗള്‍ഫില്‍ പിടിയിലായി. പള്ളിക്കര പള്ളിപ്പുഴയിലെ അഫ്സല്‍ (25), അതിഞ്ഞാല്‍ തെക്കേപ്പുറത്തെ ഹയാസ് (22) എന്നിവരാണ് യു.എ.ഇ പോലീസിന്റെ പിടിയിലായത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഗള്‍ഫിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും നിരവധി തൊഴിലാളികളെ ഒഴിവാക്കാന്‍ തുടങ്ങിയതോടെ ഗള്‍ഫില്‍ പിടിച്ചുനില്‍ക്കാനും കൂടുതല്‍ പണണമുണ്ടാക്കാനും നിരവധി ചെറുപ്പക്കാര്‍ അനധികൃത ഇടപാടുകളിലേക്ക് തിരിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഒരു കൊല്ലത്തിനുള്ളില്‍ കാസര്‍കോട് ജില്ലക്കാരായ ഒരു ഡസനിലധികം യുവാക്കള്‍ കഞ്ചാവ് വ്യാപാരത്തിനിടയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പിടിയിലായിട്ടുണ്ട്. അഞ്ചുകൊല്ലം മുതല്‍ 20 കൊല്ലംവരെ തടവ് ശിക്ഷയും ഒരു ലക്ഷം ദിര്‍ഹംസ് പിഴയും ലഭിക്കാവുന്ന കുറ്റമാണ് കഞ്ചാവ് വ്യാപാരം.
Keywords: Kasaragod-news-kanjavu-man
Post a Comment
0 Comments