കാസര്‍കോട് (www.evisionnews.in): കോടതി നിരപരാധിയെന്ന് കണ്ട് വിട്ടയച്ച യൂത്ത് ലീഗ് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന് വധശിക്ഷ വിധിച്ച സി.പി.എം പാര്‍ട്ടി കോടതി സംവിധാനം ജനാധിപത്യത്തിന് അപമാനവും രാജ്യത്തിന് ഭീഷണിയുമാണെന്ന് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
കൊലപാതകത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഭീകരവാദത്തിനും വര്‍ഗ്ഗീയ വര്‍ഗ ഫാസിസത്തിനുമെതിരെ മാനവികതയെ ഉണര്‍ത്തുക എന്ന പ്രമേയം മുന്‍നിര്‍ത്തി പഞ്ചായത്ത് -മുനിസിപ്പല്‍ തലങ്ങളില്‍ ക്യാമ്പയിന്‍ നടത്തും.
മണ്ഡലം തലങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. മഞ്ചേശ്വരം: എ. അബദുല്‍ റഹ്മാന്‍ (കണ്‍), കെ.ഇ.എ ബക്കര്‍, ഹാഷിം ബംബ്രാണി. കാസര്‍കോട്: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (കണ്‍), എ.ജി.സി ബഷീര്‍, എം. അബദുല്ല മുഗു. ഉദുമ: സി. മുഹമ്മദ് കുഞ്ഞി (കണ്‍), പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, മൊയ്തീന്‍ കൊല്ലമ്പാടി. കാഞ്ഞങ്ങാട്: കെ.എം ഷംസുദ്ദീന്‍ ഹാജി (കണ്‍), എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി. തൃക്കരിപ്പൂര്‍: ടി.ഇ അബ്ദുല്ല (കണ്‍), കല്ലട്ര മാഹിന്‍ ഹാജി, ഹനീഫ ഹാജി.
സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, സംസ്ഥാന സെക്രട്ടറി അബുല്‍ റഹ്മാന്‍ കല്ലായി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.സി വടകര, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബദുല്ല, കെ.എം ഷംസുദ്ദീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി, സി. മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിം ബംബ്രാണി, അബുദുല്ല കുഞ്ഞി ചെര്‍ക്കള, എ.പി ഉമ്മര്‍, എ.കെ.എം അഷറഫ്, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായന്റടി പ്രസംഗിച്ചു.
Keywords: Kasaragod-news-iuml-court-
Post a Comment
0 Comments