Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് വാര്‍ഷികം: ചെര്‍ക്കളയില്‍ അനുസ്മരണ സമ്മേളനം നടത്തും


ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള: ചെര്‍ക്കള മുസ്ലിം ലീഗിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് മണ്‍മറഞ്ഞ നേതാക്കളുടെ അനുസ്മരണ സമ്മേളനം നടത്താന്‍ ചെയര്‍മാന്‍ സി.എച്ച് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഖാഇദേ മില്ലത്ത് ഇസ്മായില്‍, ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, കെ.എം സീതി സാഹിബ്, പോക്കര്‍ സാഹിബ്, കെ. ഉപ്പി സാഹിബ്, സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍, ബി.വി അബ്ദുല്ലക്കോയ, കെ. അവുക്കാദര്‍ കുട്ടി നഹാ, എം.പി.എം അഹമ്മദ് കുരിക്കള്‍, പായക്കര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, വി.കെ.പി അബ്ദുല്‍ ഖാദര്‍ ഹാജി, ടി. ഉബൈദ് സാഹിബ്, എ.പി അബ്ദുള്ള സാഹിബ്, ടി.എ ഇബ്രാഹിം സാഹിബ്, ബി.എം അബ്ദുല്‍ റഹ്മാന്‍ സാഹിബ്, ഇ. അബ്ദുല്‍ ഖാദര്‍ സാഹിബ്, എ.ആര്‍ കരിപ്പൊടി, ചൂരി അബ്ദുല്ല ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, സി.കെ.പി ചെറിയ മമ്മു കോയ, കെ.എസ്് അബ്ദുള്ള, കെ.എസ് സുലൈമാന്‍ ഹാജി, ബദരിയ അബ്ദുല്‍ ഖാദര്‍ ഹാജി, എം.എ മുഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച് മൊയ്തു ചായിന്റടി, സി.എച്ച് മുഹമ്മദ് കുഞ്ഞി ബടക്കേക്കര, കുഞ്ഞിക്കാനം മുഹമ്മദ് കുഞ്ഞി, സി.കെ അഹമ്മദ് ഹാജി തുടങ്ങിയവരെ അനുസ്മരിക്കും. പ്രഗത്ഭ പ്രാസംഗികന്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad